ലക്കം 2
ഫെബ്രുവരി 2009
മകരം-കുംഭം 1184
കവിത:കാലത്തേയും തോല്പിച്ച്
രചന:ജിതിന്
ഒരുമതന്‍
ഊയലില്‍
ഒരുമിച്ചാടുവാന്‍ കൊതിച്ചവരെ
കാലം,
ഒരു ചാണ്
കയറില്‍
ഒന്നിച്ച്
തൂങ്ങിയാടുന്ന
നിലയിലെത്തിച്ചു
ആ
ആട്ടത്തിലും
അവര്‍
കെട്ടിപ്പിടിച്ചിരുന്നു
കാലമേ നിനക്കു ഞങ്ങളെ
മരണത്തിലും
തോല്പിക്കാന്
കഴിയില്ലെന്നു പ്രഖ്യാപിക്കും പോലെ