ലക്കം 2
ഫെബ്രുവരി 2009
മകരം-കുംഭം 1184
ചെറുകഥ:പരദേശിയുടെ
ഹൃദയം
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
നാടലഞ്ഞശേഷം നടുനീര്‍ക്കാന്‍ പരദേശിയെത്തിയത് കൊല്ലപണിക്കാരന്റെ ആലയിലേക്കായിരുന്നു.
അവിടെ ആലയില്‍ കനലുകല്ക്കിടയിലയാള് കണ്ടു തന്റെ ഹൃദയം വെന്തുരുകുന്നത്!
ഇതു ഞാന്‍ പണ്ട് ഒരു പെണ്‍കുട്ടിക്കു നല്‍കിയതായിരുന്നല്ലോ?
ചെറുകഥ:ചീത്ത
രചന:ബെന്‍സി മോഹന്‍.ജി.
ടെറസ്സില്‍ നില്കുമ്പോള് ദുരെ
ചേരിയിലെ കുറെ കറുത്ത കുട്ടികളെ ഞാന്‍ കണ്ടു.
അപ്പോള്‍ അമ്മ പറഞ്ഞു "അവര്‍ ചീത്തയാണ്"
ചെറുകഥ :ടൈഗ്രിസിന്റെ തീരത്തൊരു നൂറ്റാണ്ടിന്റെ
ബലി.
രചന: അനില്‍ ഐകര
കൊലക്കയറും നന്മയുംതമ്മില് അധിക ദൂരമില്ല നന്മ ചെയ്യുന്നവര്‍ പലപ്പോഴും അധികാരശക്തിയാല്‍ മുദ്രവയ്ക്കപ്പെട്ട ഒരേയൊരു പ്രവര്‍ത്തിമൂലം ഉന്മൂലനം ചെയ്യപ്പെടുന്നു. ഒരു പ്രവര്‍ത്തി തെറ്റെന്നു വിധിക്കുവാന്‍ ആര്‍ക്ക് അധികാരം എന്നുള്ളത് നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും സോക്രട്ടീസിനെ ഓര്‍ക്കുക ധാര്‍ഷ്ട്യത്താല്‍ ഉന്മൂലനം ചെയ്യപ്പെട്ടവര്‍ അമരത്വം നേടുന്നു.