ജനുവരി ചരിത്രത്തില്‍ :ഹരി മതിലകം
ഗ്രിഗോറിയന്‍ കാലഗണനാരീതിയിലെ ആദ്യത്തെ മാസമാണ് ജനുവരി. 31 ദിവസമാണ് ജനുവരിയിലുള്ളത്.ഇന്ത്യ റിപ്പബ്ലിക് ആവുകയും രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതി ആയി ചുമതലയേതതും,
നമ്മുടെ രാഷ്ട്ര്പിതാവ് മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ചതും ഈ മാസത്തിലാണ്‍.പല പ്രമുഖരുടെ ജനനമരണങ്ങളും ഉള്ള ജനുവരി മാസത്തിലൂടെ ഒന്ന് കണ്ണോടിക്കുകയാണ്‍ പാഥേയം
തുടര്‍ന്നു വായിക്കുക...
|
ജനുവരി ചരിത്രത്തില്‍ :ഹരി മതിലകം
തുടര്‍ന്നു വായിക്കുക...
|
november
കേരളം ഭാഷാടിസ്ഥാനത്തില്‍ പിറവി എടുത്തിട്ട് 53 വര്‍ഷം കഴിയുകയാണ്. നവംബര്‍ എന്നാല്‍ കേട്ടാല്‍ അഭിമാനപൂരിതമാകുന്ന ദിനമാണ് നമ്മുക്ക്. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഔദ്യോഗിക പിറവി. കേരളീയ വേഷവിധാനത്തോടുള്ള മലയാളികളുടെ ഒരു ഗൃഹാ തുരത്വമായ ഒരു ഓര്‍മ്മകള്‍ കൂടി ആണ് അന്ന്. ഈ വര്‍ഷവും മലയാളിക്ക് അത് അഭിമാനത്തിന്റെ ദിനമായി മാറട്ടെ.
കേരളീയരായ നാം വേദനിക്കുകയും എന്നാല്‍ അഭിമാനിക്കുകയും ചെയ്ത ഒരു കറുത്ത ദിനത്തിന്റെ ഓര്‍മ്മപുതുക്കല്‍ കൂടി ആണ് ഈ നവംബര്‍ മാസം. കഴിഞ്ഞ നവംബറില്‍ ആണ് കേരളീയ പുത്രന്‍ ഭാരതമാതാവിന്റെ മാനം രക്ഷിച്ചതിന്റെ വിങ്ങുന്ന ഓര്‍മ്മകള്‍ നമ്മുക്ക് സ്മരിക്കാനുള്ളത്. കഴിഞ്ഞ വര്‍ഷം ബോംബയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണനുവേണ്ടി നമ്മുക്ക് ഒരു നിമിഷം പ്രാര്‍ത്ഥിക്കാം. രാഷ്ട്രീയമായ ഒരു ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും സ്ഥാനമില്ലെങ്കിലും ഒരു കാര്യം ഞാന്‍ നിങ്ങളെ ഓര്‍മപ്പിക്കുന്നു. ബാംഗ്ലൂരില്‍ ഒരു റോഡിന്റെ പേരു ഇന്ന് സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്നാണ്. ഉടനെ തന്നെ അദ്ദേഹത്തിന്റെ പ്രതിമയും ഉദ്യാന നഗരിയില്‍ സ്ഥാനം പിടിക്കും.
തുടര്‍ന്നു വായിക്കുക...
|
കവിത: ഞാന്‍ മാത്രം രചന: കുട്ടി എടക്കഴിയൂര്‍
പുതിയ വര്‍ഷം
തുടര്‍ന്നു വായിക്കുക...
|
കവിത: പുരുഷ വേദന........ രചന: പഥികന്‍
സ്ത്രിയെ നീയൊരു നിശാ സഞ്ചാരി
തുടര്‍ന്നു വായിക്കുക...
|
പ്രശ്സ്ഥ ബ്ലോഗര്‍ കാപ്പിലാന്റെ രണ്ട് കവിതകള്‍
പരിരംഭണത്തിന്റെ തീജ്വാലയില്‍,
തുടര്‍ന്നു വായിക്കുക...
|
കത്തിക്കേണ്ടത് മനുസ്മൃതിയോ? --ആചാര്യ നരേന്ദ്രഭൂഷണ്‍
മനുസ്മൃതി ചുട്ടെരിക്കണമെന്ന് ആക്രോശിച്ചുകൊണ്ട് നാടായനാടെല്ലാം കുറേപ്പേര്‍ തുള്ളിച്ചാടി നടന്നത് മറക്കാറായിട്ടില്ല. അന്ന് അതിന്റെ തലതൊട്ടപ്പന്മാര്‍ ന സ്ത്രീസ്വാതന്ത്രമര്‍ഹതി- പെണ്ണിന് സ്വാതന്ത്യ്രം അര്‍ഹമല്ല- എന്ന് മനു എഴുതിവച്ചിട്ടുണ്ടെന്ന കുറ്റാരോപണവുമായാണ് രംഗത്തുവന്ന് ആടിതിമിര്‍ത്തത്.
ഇതിന്നൊരു പശ്ചാത്തലമുണ്ട്. ഇങ്ങനെയാണത്-
ആര്‍ഷപാരമ്പര്യത്തില്‍ സ്മൃതികളുണ്ടായത് വേദങ്ങളില്‍ നിന്നാണ്. അവയില്‍ നിഷേധം വിധി എന്നീ നിര്‍ദേശങ്ങളുണ്ട്. ഇതു ചെയ്യരുത് എന്നതാണ് നിഷേധം മാംഹിസീഃ = കൊല്ലരുത് എന്നതു നിഷേധം. അഘ്ന്യാ ഗൌഃ = ഗോവിനെ വധിക്കരുതാത്തതാണ് എന്നതു വിധി. ഇത് നിഷേധത്തിന്റെ രൂപത്തിലുള്ള വിധിയാണ്. സ്വര്ഗകാമോ യജേത് = സ്വര്‍ഗമഭിലഷിക്കുന്നവര്‍ യജ്ഞം ചെയ്തോണം. ഇത് സ്പഷ്ടമായ വിധിയാണ്. ഇങ്ങനെ വിധികളും നിഷേധങ്ങളും ഇവയ്ക്ക് അനുരൂപമായ വിവിധ ആഖ്യാനങ്ങളുമാണ് വേദങ്ങളുടെ ഉള്ളടക്കം.
തുടര്‍ന്നു വായിക്കുക...
|
ലേഖനം:മദ്യാസക്തി
ഒരു തമാശയ്ക്കാണ് പലരും അത് തുടങ്ങുന്നത്. ആദ്യം ഒരു രസത്തിനൊന്ന് രുചിച്ചു നോക്കും. ചിലപ്പോള്‍ അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയൊരു ചിയേഴ്‌സായിരിക്കുമത്. അല്ലെങ്കില്‍ പാര്‍ട്ടിയിലോ സൂഹൃത്തിന്റെ വിവാഹ രാത്രിയിലോ തന്റെ ആണത്തത്തിനൊരു കുറച്ചിലാവണ്ട എന്നുകരുതിയാവും. കയ്ച്ച്, ചവര്‍പ്പ് നിറച്ച് എരിഞ്ഞ് കത്തിയൊരു പിടുത്തം. ജീവിതത്തിലൊരിക്കലും താനിത് കൈ കൊണ്ട് തൊടില്ലെന്ന് അപ്പോള്‍ കരുതും. പിന്നെ പതിയെ ഒരു ലാഘവം തോന്നിത്തുടങ്ങും. ഭാരമില്ലാതെ അപ്പൂപ്പന്‍ താടിപോലെ ഒഴുകി നടക്കുന്ന ഫീലിങ്. എപ്പോള്‍ ഉറങ്ങിയെന്ന് പോലും അറിയില്ല. എഴുന്നേല്‍ക്കുമ്പോള്‍ ചെറിയൊരു ഹാങ്ഓവര്‍. വേണ്ടായിരുന്നെന്ന് തോന്നും
തുടര്‍ന്നു വായിക്കുക...
|
രാഷ്ട്ര ഹിതത്തില്‍: സന്ദീപ്.ജി.വാര്യര്‍.
താജ് ഹോട്ടലിലെ വീരോചിതമായ കമാന്‍ഡോ ഓപ്പറേഷനു ശേഷം മടങ്ങുകയായിരുന്ന ഒരു എന്‍.എസ്.ജി കമാന്‍ഡോവിനോട് ടൈംസ് നൗ ചാനലില്‍ പ്രതിനിധി ചോദിച്ചു "ഹൗ ഡു യു ഫീല്‍ നൗ" ? . ആ ചോദ്യത്തിനു ധീരനായ ആ സൈനികന്‍ നല്‍കിയ മറുപടി " ഹമാരേ ലിയേ കുച്ച് ഭീ മുശ്കില്‍ നഹീ ഹെ " (ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒന്നും പ്രശ്നമല്ല) എന്നായിരുന്നു.
തുടര്‍ന്നു വായിക്കുക...
|
നവംബര്‍
ഗ്രിഗോറിയന്‍ കാലഗണനാരീതിയിലെ പതിനൊന്നാമത്തെ മാസമാണു നവംബര്. ഈ മാസത്തിനു മുപ്പതു ദിവസങ്ങളാണുള്ളത് ചാച്ചാജി എന്നു കുട്ടികള്‍ സ്നേഹത്തോടെ വിളിക്കുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മമാസമാണു ഇതു ഭൌതികശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടീ ഇന്ത്യയുടെ കീര്‍ത്തി വാനോളമുയര്‍ത്തിയ സര്‍ സി.വി രാമന്റെ ജനനവും മരണവും നവംബര്‍ മാസത്തില്‍ തന്നെ ആയിരുന്നു,ദൈവത്തിന്റെ സ്വന്തം പേരെന്ന് അറിയപെടൂന്ന കൊച്ചുകേരളം രൂപംകൊണ്ടതും ഈ മാസത്തില്‍ തന്നെ ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ ഇന്ത്യയെ താഴ്ത്തികെട്ടാമെന്ന വ്യാമോഹവുമായി ഇന്ത്യയിലെ പ്രമുഖനഗരമായ മുംബൈയില്‍ ഭീകരാക്രമണം നടത്തിയ പാക്കിസ്ഥാന്‍ ഭീകരവാദികളെ തുരത്താന്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ച ധീരയോദ്ധാക്കള്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നമുക്ക് നവംബറിന്റെ ചരിത്രത്തിലൂടെയൊന്ന് കണ്ണോടീക്കാമ്
തുടര്‍ന്നു വായിക്കുക...
|
ജന്മദിനം: സിവി രാമന്‍
ചന്ദ്രശേഖര അയ്യരുടേയും പാര്‍വതി അമ്മാളുടേയും രണ്ടാമത്തെ മകനായി 1888 നവംബര്‍ 7 ആം തിയതി തഞ്ചാവൂരില്‍ ചന്ദ്രശേഖര വെങ്കിട്ടരാമന്‍ എന്ന സിവി രാമന്‍ ജനിച്ചു. ചെറുപ്പത്തില്‍തന്നെ രാമന് ഭൗതികശാസ്ത്രത്തില്‍ ഏറെ താല്പര്യമുണ്ടായിരുന്നു. അദ്ദേഹം ഒരു ഡൈനാമോ അന്നേ സ്വയം നിര്‍മ്മിച്ചു. പതിനൊന്നാമത്തെ വയസ്സില്‍ത്തന്നെ രാമന്‍ മെട്രിക്കുലേഷന്‍ ഒന്നാമനായി വിജയിച്ചു. പിന്നീടദ്ദേഹം അച്ഛന്‍ പഠിപ്പിച്ചിരുന്ന എ.വി.എന്‍. കോളേജില്‍ത്തന്നെ ഇന്റര്‍മീഡിയേറ്റിന് ചേര്‍ന്നു. ഒന്നാമനായിത്തന്നെ ഇന്റര്‍മീഡിയേറ്റും വിജയിച്ചു
തുടര്‍ന്നു വായിക്കുക...
|
ഓര്‍മ്മ:ദാമോദരന്‍ മേനോന്‍
കരുമാലൂര്‍ താഴത്തുവീട്ടില്‍ അച്ച്യുതന്‍ പിള്ളയുടേയും കളപ്പുരയ്ക്കല്‍ തങ്ങു അമ്മയുടെയും ഇളയമകനായി 1906 ല്‍ ദാമോദരന്‍ മേനോന്‍ ജനിച്ചു.
പറവൂര്‍ ഹൈസ്കൂളിലും തിരുവനന്തപുരത്തുമായിരുന്നു വിദ്യാഭ്യാസം.
സമദര്‍ശിയുടെ പത്രാധിപത്യത്തില്‍ നിന്നാരംഭിച്ച അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനം പതിനാലു വര്‍ഷത്തെ മാതൃഭൂമിയുടെ പത്രാധിപത്യത്തിലൂടെ വളര്‍ന്നു. ഒരിടവേളയ്ക്കു ശേഷം മാതൃഭൂമി പത്രാധിപരായിരിക്കെയാണ് 1942 ഓഗസ്റ്റില്‍ പത്രാധിപക്കസേരയില്‍ നിന്നദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.
തുടര്‍ന്നു വായിക്കുക...
|
സിനിമാ നിരൂപണം- ഏയ്ഞ്ചല്‍ ജോണ്‍
മോഹന്‍ലാലിനെ നായകനാക്കി എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത ചിത്രമാണ് ഏയ്ഞ്ചല്‍ ജോണ്‍. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ ഇതൊരു മാലാഖയുടെ ചിത്രമാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ ജയസൂര്യയും മനാഫും ചേര്‍ന്നാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നാരയണദാസും. മാലാഖമാരെ സ്തീകളായി മാത്രം കണ്ടു വന്നിട്ടുള്ള മലയാള സിനിമാ പ്രേമികളെ “ആണ്‍ രൂപ”ത്തിലുള്ള മാലാഖയെ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ. ജീവിതത്തില്‍ എങ്ങുമെത്താത്തതിന്റെ പേരില്‍ വിധിയെ പഴിച്ച് ജീവിതമവസാനിപ്പിക്കാന്‍ പോകുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക്, അയാളുടെ ജീവിതം മാറ്റിമറിക്കാനായി ഒരു മാലാഖയെത്തി ചേരുന്നതാണ് ചിത്രത്തിന്റെ ഇതിവ്രുത്തം.
തുടര്‍ന്നു വായിക്കുക...
|
കവിത:ചുഴി
മലനാട്ടില്‍ നിന്നൊരു കാറ്റു വന്നു
മരണമണിയുമായ് വെള്ളം പൊങ്ങി
ഇടവഴിക്കിടയിലായ് ചുഴലി വീശി
ഇക്കോരന്‍ ആലിന്‍ മുകളിലായി
ആലിന്‍ ശിഖരത്തില്‍ കേറിയ മൂര്‍ഖനെ
കണ്ടു വിറച്ചു ഇക്കോരന്‍
ഞാനൊന്നും ചെയ്യില്ല ഞാനൊന്നും ചെയ്യില്ല
നാമിന്നു തുല്യ ദു:ഖിതരല്ലോ
'നീചന്റെ വാക്ക് നീറ്റില്‍ വരച്ച വര'
എന്നാലുമിപ്പോഴെന്തു ചെയ്യും?
തുടര്‍ന്നു വായിക്കുക...
|
കവിത:അറിവ്
‘അറിവു’കള്‍ അണയുന്നു
‘അറവു’കള്‍ അധികമാകുന്നു
‘പിറവി’കള്‍ മരിക്കുന്നു
‘പറവ’കള്‍ പിടയുന്നു
‘മറവി’കള്‍ മിന്നുന്നു
തുടര്‍ന്നു വായിക്കുക...
|
കവിത:വെനീസിലെ വ്യാപാരി
പരിഷ്കാരങ്ങള്‍ കുത്തിനിറച്ച
പുസ്തക സഞ്ചി പേറി
പന്തീരാണ്ട് കാലം
നട്ടല്ല് കൂനി കൂടിയവര്‍ക്ക്
വിവാഹ കമ്പോളത്തില്‍
വാല് ചുരുളാതിരിക്കാന്‍
ഓടക്കുഴല്‍ ഇട്ടുതരുന്നതാണ്
തുടര്‍ന്നു വായിക്കുക...
|
ഓര്‍മ്മകളില്‍ :അഭിമാനത്തോടെ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍
ഭാരതംബക്ക് ആ ധീരപുത്രനെ നഷ്ടപെട്ടിട്ട് ഒരു വര്ഷം തികയുന്നു.പിറന്ന നാടിന്റെ മാനം രക്ഷിക്കാനായ് സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ആ ധീരനായ യോദ്ധാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആ മഹാന്റെ കുടുംബത്തിന്റെ പ്രാര്‍ഥനയില്‍ പങ്കുകൊള്ളുകയും ചെയ്യുന്നതിനോടൊപ്പം ഭാരതാംബയെ ശിഥിലപെടുത്താന്‍ വരുന്ന ഏതു ഭീകരവാദിയെയും നേരിടാന്‍ പിറന്ന നാടിന്റെ മാനം കാക്കാനായ് സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ ഓരോ ഭാരതീയനും അഭിമാനമുള്ളു എന്ന് ഓര്‍മ്മിപ്പിക്കട്ടെ
തുടര്‍ന്നു വായിക്കുക...
|
കവിത: നാളെയുടെ ചോദ്യങ്ങള്‍
ചവറ്റു കൂനകള്‍ക്കരുകില്‍
പിടയ്ക്കുന്നു ജന്മങ്ങള്‍.
കാക്കക്കള്‍ കൊത്തി വലിക്കുന്നു
പിന്നെ പുഴുക്കളരിച്ചു നടക്കുന്നു.
ഇതാരുടെ കര്‍മ്മഫലം?
കാമാഗ്നി കെടുത്തുവാന്‍
കഴിയാതെ പോയൊരാ ജനത-
തന്‍ ബാക്കി പത്രങ്ങളാണിവര്‍.
തുടര്‍ന്നു വായിക്കുക...
|
കവിത : ഷാജഹാന്‍
ഞാന്‍ നിന്നെ
പ്രണയി ക്കുമ്പോള്‍
നീ യെന്റെ തടവുകാരിയാണ്
ഓര്‍മകളെ പൂടിയിടാന്‍
താജ് മഹല്‍ പണിതു
ഞാനത് തെളിയിച്ചു
തുടര്‍ന്നു വായിക്കുക...
|
കവിത:ചിരട്ടസിദ്ധാന്തം
ചിരട്ടകള്‍ക്ക്
പിന്നില്‍
എരിയുന്ന ചിതയുടെ
ചൂടുണ്ടത്രെ.
കനത്ത കാമ്പിനുള്ളില്‍ നിന്ന്
വെളുത്ത പുകയാണത്രെ!
തുടര്‍ന്നു വായിക്കുക...
|
മയില്‍പീലി
ഒരു മയില്‍ പീലിയെ സ്നേഹിച്ചു ഞാന്‍
ഓര്‍മ്മതന്‍ താളില്‍ ഒളിപ്പിച്ചു വച്ചു
അതോ പ്രഭാത സൂര്യന്‍ കണ്ടുണര്‍ന്നു
അന്നെന്‍ പീലികള്‍ കൊഴിഞ്ഞു വീണു
സുര്യനെ കണ്ടുഞ്ഞാന്‍ ഓടിയൊളിച്ചു
തുടര്‍ന്നു വായിക്കുക...
|
november
ലോകമെങ്ങും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഭക്തിയുടേയും നാളുകളിലേയ്ക്ക് നീങ്ങുന്ന ഡിസംബര്‍ മാസം വന്നെത്തി.യേശുദേവന്റെ ജനനം ലോകമെങ്ങും കൊണ്ടാടുന്ന മാസം,ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഭക്തി നിര്‍ഭരമായ മാസം ഒപ്പം മഞ്ഞ് കാലത്തിനെ വരവേല്‍ക്കുന്ന സന്തോഷത്തിന്റെ മാസം.ഡിസംബര്‍ ലക്കം പാഥേയം ക്രിസ്ത്മസ് സ്പെഷല്‍ ആണ്
തുടര്‍ന്നു വായിക്കുക...
|
കത്തിക്കേണ്ടത് മനുസ്മൃതിയോ? --ആചാര്യ നരേന്ദ്രഭൂഷണ്‍
ഒരു ജനതയുടെ രൂപവും ഭാവവും ചിന്തയും മറ്റൊരു ജനതയുടേത് പകര്‍ത്തിയെടുത്തതായാല്‍, പകര്‍ത്തിയെടുത്തവര്‍ക്ക് സ്വത്വം നഷ്ടപ്പെടും. മനുഷ്യന്‍ കുരങ്ങിന്റെ മുഖംമൂടി അണിഞ്ഞാല്‍ മനുഷ്യക്കുരങ്ങാവുകയേ ഉള്ളൂ. മനുഷ്യനുമല്ല കുരങ്ങുമല്ല എന്ന അവസ്ഥ അഭികാമ്യമല്ല. സ്വന്തം മുഖം മറയ്ക്കണമെന്നു തോന്നുന്നത് കുഞ്ഞുങ്ങള്‍ക്കും കുറ്റവാളികള്‍ക്കും നടന്മാര്‍ക്കുമാണ്. കുഞ്ഞുങ്ങളുടേത് വെറും കൌതുകം മാത്രമാണ്. കുറ്റവാളിയ്ക്ക് ലജ്ജ നിമിത്തം മുഖം മറയ്ക്കേണ്ടിവരും. നടന്മാരുടേത് തൊഴില്‍ സംബന്ധമായ താത്കാലിക ആവശ്യകതയും. കുറ്റവാളിയുടെ മുഖം മറയ്ക്കല്‍ വളരെക്കാലത്തേക്കോ ശാശ്വതമോ ആയിരിക്കുമല്ലോ.
അപ്പോള്‍ കുറ്റാരോപണമാണ് മുഖം മറപ്പിക്കാന്‍ ഏറ്റവും നല്ലത്.
തുടര്‍ന്നു വായിക്കുക...
|
ഡിസംബര്‍ ചരിത്രത്തില്‍ :ഹരി മതിലകം
ഗ്രിഗോറിയന്‍ കാലഗണനാരീതിയിലെ പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ മാസമാണ് ഡിസംബര്‍. ഈ മാസത്തില്‍ 31 ദിവസങ്ങളാണ് ഉള്ളത്, ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഉണ്ണിയേശുവിണ്റ്റെ തിരുപിറവി... കൃസ്തുമസ്സ് ഡിസംബര്‍ മാസത്തിലാണു ആഘോഷിക്കുന്നത്.
തുടര്‍ന്നു വായിക്കുക...
|
വനിതാ ലോകം - അമ്പിളി മനോജ്
"എനിക്കിത് വേണ്ട.".. എന്ന കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ വളരെ വിരളമാണ്. ഭക്ഷണം കഴിക്കാന്‍ പൊതുവെ കുട്ടികള്ക്ക് മടിയാണ്. അപ്പോള്‍ പിന്നെ ഇഷ്ട്ടമില്ലാത്ത ആഹാരം ഉണ്ടാക്കി കൊടുത്താലത്തെ അവസ്ഥ പിന്നെ പറയുക വയ്യ.
തുടര്‍ന്നു വായിക്കുക...
|
എന്റെ ആദ്യത്തെ ആകാശ യാത്ര :റെന്നി
വിമാനം ആകാശത്തേക്ക് ഇപ്പം പറക്കും എന്ന് സ്പീകറില്‍ കൂടി വന്ന ശബ്ദം എനിക്കു അറിയാന്‍ വയ്യാത്ത ഭാഷയില്‍ ആണെന്ന് ആരാ പറഞ്ഞത്? ഞാന്‍ അതെല്ലാം മനസ്സിലാകി. അന്നും ഞാന്‍ ഇന്ഗ്ലീഷ് അക്ഷരങ്ങള്‍ എല്ലാം കാണാതെ പറയുമായിരുന്നു . എനിക്ക് എന്നോട് തന്നെ അസൂയ തോന്നിയ നിമിഷം . ഉള്ളില്‍ അപ്പോഴും നേരിപ്പോടെരിയുന്നുണ്ടായിരുന്നു . എല്ലാവരും ഇരുന്ന പോലെ ഞാനും ഇരുന്നു. വിമാനത്തില്‍ ആദ്യമായി യാത്ര ചെയ്യുന്ന ഒരാളെ പോലെ ഞാന്‍ ഇരുന്നു, അല്ല അങ്ങനെ അല്ലെ..ഞാന്‍ ആദ്യമായിട്ടാണ് വിമാനയാത്ര ചെയ്യാന്‍ പോകുന്നത്.
തുടര്‍ന്നു വായിക്കുക...
|
കേരളാ കഫേ Film Review by Jayakrishnan
അഞ്ജലി മേനോന്‍ന്റെ ‘ഹാപ്പി ജേര്‍ണി’യാണ് കേരളാ കഫേയിലെ മറ്റൊരു ഹ്രസ്വ ചിത്രം. ജഗതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍, മുകുന്ദന്‍, നിത്യാമേനോന്‍ എന്നിവരും അഭിനയിക്കുന്നു. വളരെക്കാലത്തിനു ശേഷം ജഗതിയില്‍ നിന്നും അതിമനോഹരമായ ഒരഭിനയം കാണുവാന്‍ സാധിക്കുന്നു എന്നതാവും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സ്ത്രീലമ്പടനായ കഥാപാത്രത്തെ അതിമനോഹരമായും അനായാസമായുമാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. വളരെ ചെറിയ പ്രമേയത്തെ ദ്രുശ്യവത്കരിച്ചപ്പോള്‍, അതിന്റെ കാമ്പ് ചോര്‍ന്നു പോകാതെ അവതരിപ്പിക്കാന്‍ അഞ്ജലി മേനോന് കഴിഞ്ഞിരിക്കുന്നു. കേരളാ കഫേയിലെ ലളിതവും രസകരവുമായ ഹ്രസ്വചിത്രം എന്നവകാശപ്പെടാവുന്നത് ഈ ചിത്രത്തിനാണ്.
തുടര്‍ന്നു വായിക്കുക...
|
ജന്മദിനം :മുഹമ്മദ് റാഫി
1924,ഡിസംബര്‍ 24 ആം തിയതി ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ കോല്‍ത്താ സുല്‍ത്താന്‍സിങ് ഗ്രാമത്തിലായിരുന്നു ഫീക്കോ എന്നു വിളിപ്പേരുള്ള മുഹമ്മദ് റഫിയുടെ ജനനം.
ലാഹോറിലെ നൂര്‍ മൊഹല്ല എന്ന സ്ഥലത്ത് ഒരു മുടിവെട്ടുകേന്ദ്രം നടത്തിയിവരികയായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛന്‍ ഹാജി അലി മുഹമ്മദ്.
സംഗീതപാരമ്പര്യമൊന്നുമുണ്ടായിരുന്നില്ല റഫിയുടെ കുടുംബത്തില്‍. എന്നിട്ടും അനിയന്റെ സംഗീതവാസന സഹോദരീ ഭര്‍ത്താവ്
ഹമിദിന്റെ ശ്രദ്ധയില്‍പ്പെട്ടു. അങ്ങിനെ ഏഴാം വയസില്‍ റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു തുടങ്ങി
തുടര്‍ന്നു വായിക്കുക...
|
കഥ :വിശപ്പ് by കെ. എസ്. സുബൈര്‍
വിശപ്പ് എന്നെ മാന്തി കീറി തിന്നുകയാണ് . പറഞ്ഞിട്ടെന്താണ്, കല്ലും സിമന്റും തട്ടി തകര്‍ത്തു അടുക്കളയിലേക്കു കയറി പറ്റാനുള്ള
കരുത്തും പരിചയവുമൊന്നും എനിക്കില്ല .പണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ കാത്തു കെട്ടി കിടക്കേണ്ട കാര്യമൊന്നുമില്ല. നാട്ടിലെ ഏതെങ്കിലും ഓല പുരയിലേക്ക് നുഴഞ്ഞു കയറാന്‍ എന്തൊരു എളുപ്പം. പെട്ടോന്നാരും അറിയാനും പോണില്ല . പക്ഷെ കാലം മാറി
ഇന്നു രാവിലെ മുതല്‍ തെണ്ടി തിരിയുന്നതാണ്. ചില വീടുകളുടെ ഉമ്മറത്ത് മതിലിനോട് ചേര്‍ന്ന് ഒഴിഞ്ഞ കൂടുകള്‍ കണ്ടിരുന്നു . എന്റെ വര്‍ഗത്തെ അവര്‍ ഒഴിവാക്കിയിരിക്കും .എന്തായിരിക്കും അതിന്റെ കാരണം? ആവോ ?
തുടര്‍ന്നു വായിക്കുക...
|
രണ്ട് കൊച്ചുകഥകള്‍ :മുഹമ്മദ് സഗിര്‍ പണ്ടാരത്തില്‍
ഒന്ന്:ഘടികാരം
''സെക്കന്റിലൂടെ
മിനിറ്റിലൂടെ
മണിക്കൂറിലൂടെ
ദിവസങ്ങളിലൂടെ
ആഴ്ച്ചകളിലൂടെ
മാസങ്ങളിലൂടെ
വര്‍ഷങ്ങളിലൂടെ
തുടര്‍ന്നു വായിക്കുക...
|
കവിത: സന്ധ്യകള്‍ പറയുന്നത്. രചന :ആനി തോമസ്
സന്ധ്യകള്‍ പറയുന്നത്..,തളയ്ക്കപ്പെടുന്ന
രാവുകളുടെ നിശ്വാസങ്ങളെക്കുറിച്ചാവാം
കുഴമ്പിന്റെ ഗന്ധം നിറഞ്ഞ കോലായില്‍
ഗതകാല വീരകഥകള്‍ മന്ത്രിച്ചു ,താംബൂലം
തുടര്‍ന്നു വായിക്കുക...
|
കഥ :നിയോഗം by ജയകൃഷ്ണണ്‍
"കുന്ദമംഗലം.. കുന്ദമംഗലം..." ബസ്സിലെ ക്ളീനറുടെ വിളികേട്ടാണ് ഞാന്‍ ഉണര്‍ന്നത്. എനിക്കിറങ്ങേണ്ട സ്ഥലമായിരിക്കുന്നു. ബസ്സില്‍ കയറിയിരുന്ന് എന്തൊക്കെയോ ആലോചിച്ചങ്ങുറങ്ങിപ്പോയി. വളരെക്കാലത്തിനു ശേഷം കുന്ദമംഗലത്തു ഞാന്‍ കാലുകുത്തുകയാണ്. കൃത്യമായി പറഞ്ഞാല്‍ 32 വര്‍ഷം. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ എണ്റ്റെ ജീവിതത്തില്‍ നിന്നും പറിച്ചെറിഞ്ഞൊരേടാണീ ഗ്രാമം. പക്ഷേ, ഇപ്പോളിതാ ആ പഴ്‌യ കടപ്പാട് എന്നെ വീണ്ടുമീ മണ്ണില്‍ എത്തിച്ചിരിക്കുന്നു. ഒരിക്കല്‍ പോലും വരണമെന്നാഗ്രഹിച്ചതല്ല. മാധവേട്ടന്‍ വിളിച്ചാല്‍ പിന്നെ വരാതെ വയ്യല്ലോ? അത്രക്കുണ്ടാ ആത്മ ബന്ധം. ഇടക്കിടെ കത്തുകളിലൂടെ ബന്ധം പുതുക്കിയിരുന്നുവെങ്കിലും, 32 വര്‍ഷത്തിണ്റ്റെ അകലം ഉണ്ടാ ബന്ധത്തിനിപ്പോള്‍. അസുഖം കലശലാണ്, അവസാനത്തെ ആഗ്രഹം എന്ന നിലയിലെങ്കിലും വന്നു കൂടെ എന്ന സരോജേച്ചിയുടെ കത്തു കണ്ടപ്പോള്‍ പിന്നെ ഒന്നും ഓര്‍ത്തില്ല. ശ്രീദേവിയെ വിളിച്ചു, ഒരു യാത്ര പോകയാണ്, നാളെയെ എത്തു എന്നു പറഞ്ഞു. ഫ്ളാറ്റില്‍ ചെന്നു അത്യാവശ്യം വേണ്ട രണ്ട് ജോഡി ഡ്രെസ്സുകള്‍ എടുത്തിറങ്ങിയതാണ്.
തുടര്‍ന്നു വായിക്കുക...
|
കവിത: പുരുഷ വേദന........ രചന: പഥികന്‍
സ്ത്രിയെ നീയൊരു നിശാ സഞ്ചാരി
ഞാനോ വെറുമൊരു കാമുകന്‍ മാത്രം.
എന്നിട്ടുമെന്തിനീ കുമ്പസാര കൂട്ടില്‍
പാപങ്ങള്‍ എന്നോട് ചൊല്ലാന്‍ പറയുന്നു.
സോദരന്‍,കാമുകന്‍,ഭര്‍ത്താവ്-
തുടര്‍ന്നു വായിക്കുക...
|
ചിലങ്കയണിഞ്ഞ ഓര്‍മ്മകള്‍: ഒ ദിവാകരന്‍ , സര്‍ഗ്ഗവേദി പ്രസിഡന്റ് -തൃപ്രയാര്‍
ഓര്‍മ്മകള്‍
ചിലങ്കയണിയുന്നു,
വാനമൊരു കണ്ണാടിയില്‍
മുഖം നോക്കി മുന്നില്‍ നില്പ്പൂ .
മനസിലൊരു നീല
വെളിച്ചമൊഴുകുന്നു,
ഹൃദയതാളമുയര്‍ന്ന് താഴുന്നു...
തുടര്‍ന്നു വായിക്കുക...
|
november
ഒരു വര്‍ഷം കൂടി കടന്നു പോയി ആശങ്കകളുടെയും ആകുലതകളുടെയും നേട്ടകോട്ടങ്ങളുടെയും പ്രതീക്ഷകളുടെയും നിരാശപ്പെടുത്തലുകളുടെയും നേര്‍ച്ചിത്രങ്ങള്‍ വരച്ചു കാട്ടി 21_ആം നൂറ്റാണ്ടിന്റെ ആദ്യദശകം കൊഴിഞ്ഞു.ലോകത്തെ കാല്‍കീഴില്‍ അമര്‍ത്തിഞ്ഞെരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന അമേരിക്കന്‍ സാമ്രാജ്യത്തിന്റെ അമരക്കാരനായി ഒബാമ അധികാരത്തിലേറിയതും റഹ്മാന്‍, റസ്സൂല്‍ പൂക്കുട്ടി എന്നിവരെ ഓസ്ക്കാര്‍ പുല്‍കിയ വര്‍ഷവുമായിരുന്നു കടന്നു പോയത്.
തുടര്‍ന്നു വായിക്കുക...
|
കത്തിക്കേണ്ടത് മനുസ്മൃതിയോ? --ആചാര്യ നരേന്ദ്രഭൂഷണ്‍
ജാധിഷ്ഠിതജാതിവ്യവസ്ഥയുടെ സമര്‍ഥകനാണ് മനു എന്നുപറയുമ്പോള്‍ സ്മൃതിരചനയുടെ ഉദ്ദേശ്യമേ വ്യര്‍ഥമായിപ്പോകുന്നു. ഓരോ വര്‍ണത്തിനും വെവ്വേറെ കര്‍മങ്ങളുടെ സംവിധാനമാണ് മനുസ്മൃതിയില്‍ നിര്‍ദിഷ്ടമായിരിക്കുന്നത്. ജാധിഷ്ഠിതമാണ് വര്‍ണമെങ്കില്‍ ഓരോരുത്തനും ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്ന കര്‍മങ്ങള്‍ ചെയ്താലും ഇല്ലെങ്കിലും ജനിച്ച വര്‍ണത്തില്‍ തന്നെ നിലകൊള്ളും. അപ്പോള്‍ കര്‍മസംവിധാനം നിരര്‍ഥകമായിപ്പോകും. മനുവാകട്ടെ ഓരോ വര്‍ണത്തിനും പ്രത്യേകം കര്‍മങ്ങള്‍ നിര്‍ദാരണം ചെയ്ത് ജനാ വര്‍ണവ്യവസ്ഥയെ നിഷേധിച്ചിരിക്കുന്നു.
തുടര്‍ന്നു വായിക്കുക...
|
വനിതാ ലോകം - അമ്പിളി മനോജ്
ഒരു ധനുമാസ രാവ് കൂടി പിറന്നു. ധനു മാസത്തിലെ തിരുവതിരയെ മറക്കാന്‍ കേരളത്തിലെ വനിതകള്‍ക്ക് പറ്റില്ല. തിരുവാതിര പുഴുക്കും എട്ടങ്ങടിയും തിരുവാതിരകളിയും മാത്രമായി ധനുമാസത്തിലെ അശ്വതി നാള്‍ തുടങ്ങി തിരുവാതിര രാവ് വരെയുള്ള ഏഴ് രാവുകള്‍ വനിതകളുടെ മാത്രമായി തീരുന്നു. സുമംഗലികള്‍ നെടു മംഗല്യത്തിനു വേണ്ടിയും കന്യകമാര്‍ ആയുസും ആരോഗ്യവും സുമുഖനും ആയ ഭര്‍ത്താവിനെ ലഭിക്കുന്നതിനും വേണ്ടി ആര്‍ദ്ര വൃതം നോല്‍ക്കുന്നു.
തുടര്‍ന്നു വായിക്കുക...
|
ജന്മദിനം: കെ. ജെ. യേശുദാസ്
കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ. ജെ. യേശുദാസ് 1940 ജനുവരി 10 ആം തിയതി ഫോര്‍ട്ടുകൊച്ചിയിലെ ലത്തീന്‍ കത്തോലിക്കാ കുടുംബത്തില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകനായി ജനിച്ചു.
തുടര്‍ന്നു വായിക്കുക...
|
ഓര്‍മ്മ: എന്‍ .പി.മുഹമ്മദ്
1924,ഡിസംബര്‍ 24 ആം തിയതി ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ കോല്‍ത്താ സുല്‍ത്താന്‍സിങ് ഗ്രാമത്തിലായിരുന്നു ഫീക്കോ എന്നു വിളിപ്പേരുള്ള മുഹമ്മദ് റഫിയുടെ ജനനം.
തുടര്‍ന്നു വായിക്കുക...
|
മലയാള സിനിമ 2009
മലയാള സിനിമയെ സംബന്ധിച്ച് മഹത്തായ ഒരു വര്‍ഷമാണ് കടന്നു പോയത്. കലാമൂല്യമേറിയ ഒട്ടനവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2009. ഏകദേശം 70 മലയാള ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍, ഇരുപതോളം മൊഴിമാറ്റ ചിത്രങ്ങളും തീയേറ്ററുകളിലെത്തി. കച്ചവട സിനിമകള്‍ക്കൊപ്പം, കലാമൂല്യമേറിയ ഒരു പിടി ചിത്രങ്ങളും ഈ വര്‍ഷം നമുക്കാതി പ്രദര്‍ശനത്തിനെത്തി. പഴശ്ശിരാജ പോലെയുള്ള വലിയ ബഡ്‌ജറ്റ് ചിത്രങ്ങളും, രാമാനവും ശുദ്ധരില്‍ ശുദ്ധന്‍ പോലെയുള്ള തീരെ ചിലവു കുറഞ്ഞ ചിത്രങ്ങളും നമുക്കായി എത്തിയ വര്‍ഷമായിരുന്നു 2009.
തുടര്‍ന്നു വായിക്കുക...
|
പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
എ.വി.എ - വര്‍ണ്ണചിത്രയുടെ ബാനറില്‍, കെ.വി അനൂപ്, സുബൈര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്, പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. മാത്രുഭൂമി ആഴ്ചപ്പതിപ്പില്‍ പല ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ടി.പി രാജീവന്റെ ഒരു കുറ്റാന്വേഷണ നോവലാണ് ഈ ചിത്രത്തിന് ആധാരം
തുടര്‍ന്നു വായിക്കുക...
|
ഒരു മഞ്ഞുകാലത്തിന്റെ ഓര്‍മ്മക്കായി....... --അജിത്ത്
ഒരു മഞ്ഞുകാലത്തിന്റെ ഓര്‍മ്മക്കായി....... --അജിത്ത്
തുടര്‍ന്നു വായിക്കുക...
|
കവിത : അമ്മയുടെ തിരുമുറിവുകള്‍ രചന: ഷംസ് ബാലുശ്ശേരി
അര്‍ദ്ധ രാത്രിയില്‍
തുടര്‍ന്നു വായിക്കുക...
|
കവിത: നരകത്തിന്റെ ശില്പി രചന: മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
കല്ലുകള്‍ ചേര്‍ത്തുവെച്ചൊരു
തുടര്‍ന്നു വായിക്കുക...
|
ഒന്നാം പിറന്നാള്‍ പതിപ്പ്
നവ സാങ്കേതിക വിദ്യയുടെ വര്‍ത്തമാന കാലത്തില്‍ വായനയുടെ പുതിയ മേച്ചില്‍പുറം തേടുന്ന ഈ കാലത്ത് എഴുത്തും, വായനയും, ചര്‍ച്ചയും, തര്‍ക്കങ്ങളുമായി തുടങ്ങിയ ഓര്‍കൂട്ട് കമ്മ്യുണിറ്റിയിലെ ഒരു പുതിയ കൂട്ടായ്മയുടെ വിജയത്തിന്‍റ്റെ ഫലമാണ് "പാഥേയം" എന്ന ഈ ഓണ്‍ലൈന്‍ മാഗസിന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
തുടര്‍ന്നു വായിക്കുക...
|
ഫെബ്രുവരി ചരിത്രത്തില്‍ :ഹരി മതിലകം
ഗ്രിഗോറിയന്‍ കലണ്ടറിലെ രണ്ടാമത്തെ മാസം ആണ് ഫെബ്രുവരി. അധിവര്‍ഷങ്ങളില്‍ 29 ദിവസവും അല്ലാത്തെ വര്‍ഷങ്ങളില്‍ 28 ദിവസവും ആണ് ഫെബ്രുവരി മാസത്തില്‍ ഉള്ളത്. വര്‍ഷത്തില്‍ ഏറ്റവും കുറവ് ദിവസങ്ങള്‍ ഉള്ള മാസം ആണ് ഫെബ്രുവരി.
തുടര്‍ന്നു വായിക്കുക...
|
ഇന്ത്യന്‍ രാഷട്രീയത്തിലെ വിപ്ലവ ജ്യോതി
തൊണ്ണൂറ്റിയഞ്ചാം വയസ്സിലും ചുറുചുറുക്കോടെ ഇന്ത്യന്‍ രാഷട്രീയത്തിലെ വിപ്ലവ ജ്യോതിസ്സായി വിരാജിച്ചാണ്,കഴിഞ്ഞ മാസം പതിനേഴാം തിയതിയില്‍ ഈ ചുവന്ന നക്ഷത്രം കണ്ണടച്ചത്.
ഇദേഹത്തിന്റെ വേര്‍പ്പാടില്‍ രാജ്യമെങ്ങും വേദനിക്കുന്ന ഈ അവസരത്തില്‍ പാഥേയം അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒരു പ്രദക്ഷിണം നടത്തുകയാണ് ഈ മാസത്തെ എഡിറ്റോറിയലിലൂടെ.........
ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ഇഷാഖാന്‍ ബാര്‍ഡിയയില്‍ നിഷികാന്ത- ഹേംലത ദമ്പതികളുടെ മകനായി 1914ന് ജൂലൈ എട്ടിനാണ് ബസു ജനിച്ചത്. കൊല്‍ക്കത്തയിലെ ലോററ്റോ കിന്റര്‍ഗാര്‍ട്ടനിലും സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ബസു ഇപ്പോള്‍ പ്രസിഡന്‍സി കോളെജ് എന്നറിയപ്പെടുന്ന ഹിന്ദു കോളെജില്‍ ഇംഗ്ലീഷ് ഓണേഴ്‌സിന് ചേര്‍ന്നു. 1935ല്‍ ബിരുദം നേടിയ ശേഷം ലണ്ടനിലെ പ്രശസ്തമായ മിഡില്‍ ടെമ്പിളില്‍ നിയമ ബിരുദപഠനത്തിന് അദ്ദേഹം ചേര്‍ന്നു.
ലണ്ടനിലെ പഠനകാലയളവില്‍ മാര്‍ക്‌സിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായ ബസു വികെ കൃഷ്ണമേനോന്റെ നേതൃത്വത്തിലുള്ള ഇന്ത്യാലീഗില്‍ ചേര്‍ന്നു. ചെറുപ്പകാലം മുതല്‍തന്നെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ബസു 1937ല്‍ ഇന്ത്യന്‍ മജ്‌ലിസ് എന്ന യുവജന സംഘടന രൂപീകരിക്കപ്പെട്ടപ്പോള്‍ സെക്രട്ടറിയായി.ഈ സംഘടനയായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നത്.
ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം ബസു പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിനെ അനുകൂലിച്ചില്ല. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ ബസുവിന് ഇത് തലവേദന സൃഷ്ടിക്കുമെന്ന് അവര്‍ പറഞ്ഞു.
1940ലാണ് ബസു ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുകയെന്ന തീരുമാനവുമായി ലണ്ടനില്‍ നിന്നെത്തിയ ബസു കുടുംബാംഗങ്ങളെ ഞെട്ടിച്ചുവെങ്കിലും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഇദ്ദേഹം ഈ വര്‍ഷം തന്നെ വിവാഹിതനായി.ബസന്തി ഘോഷിനെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്.
തുടര്‍ന്നു വായിക്കുക...
|
ജന്മദിനം: സുഭാസ് ചന്ദ്ര ബോസ്
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ കരുത്തനായ നേതാവ്, വഴിമാറി സഞ്ജരിച്ച രാജ്യസ്നേഹിയായ മഹാന്‍ ഇന്ത്യന്‍ ജനത ഒരേസ്വരത്തില്‍ നേതാജി എന്നു വിളിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിണ്റ്റെ ജന്‍മദിനം ജനുവരി ഇരുപത്തി മൂന്നിനാണു
തുടര്‍ന്നു വായിക്കുക...
|
ബാലപംക്തി (കുട്ടികള്‍ക്ക് വായിച്ച് കൊടുക്കാന്‍)
പണ്ട് ഒരിടത്ത് ഒരു കുളത്തിന്റെ കരക്ക് ഒരു വല്യ മരം ഉണ്ടായിരുന്നു. ആ മരത്തിന്റെ
ചുറ്റും വളരെയധികം ചെടികളും പുല്ലുകളും നിറഞ്ഞതായിരുന്നു.
ഒരു ചെറിയ കാറ്റ് അടിക്കുമ്പോള്‍ ചെടികളുടെ പൂക്കളുടെ മണം അങ്ങ് ദൂരെ
പ്രദേശങ്ങളില്‍ പോലും എത്തുമായിരുന്നു. കുളക്കരയില്‍ മുയലുകളും, പൂമ്പാറ്റകള്‍
അണ്ണാന്‍, എന്നുവേണ്ട എല്ലാ തരത്തിലും ഉള്ള ജീവികള്‍ സന്തോഷത്തോടും സമാധാനത്തോടും
കൂടി ജീവിച്ചിരുന്നു. അതില്‍ ഒരു തവളയും ഉള്‍പ്പെട്ടിരുന്നു. ആ തവളയുടെ കഥയാണിത്.
തുടര്‍ന്നു വായിക്കുക...
|
ഹാപ്പി ഹസ്‌ബന്‍റ്റ്സ് : സിനിമാ നിരൂപണം -ജയകൃഷ്ണന്‍
ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ സജി സുരേന്ദ്രന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹാപ്പി ഹസ്‌ബന്റ്സ്. ഗ്യാലക്സി പ്ലസ് ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തന്‍റ്റെ ആദ്യ ചലച്ചിത്ര സംരംഭമായ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിനായി തൂലിക ചലിപ്പിച്ച കൃഷ്ണ പൂജപ്പുര തന്നെയാണ് ഈ ചിത്രത്തിലും തിരക്കഥാ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജയറാം, ഇന്ദ്രജിത്ത്, ജയസൂര്യ, ഭാവന, സംവ്രുത സുനില്‍, റിമ കല്ലുങ്കല്‍, വന്ദന, സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, മണിയന്‍ പിള്ള രാജു എന്നിങ്ങനെ ഒരു താര നിര തന്നെ ഈ ചിത്രത്തില്‍ ഉണ്ട്.
തുടര്‍ന്നു വായിക്കുക...
|
ലേഖനം:ഒരു പ്രണയദിനം കൂടി --ഹരി മതിലകം
വീണ്ടുമൊരു പ്രണയദിനം കൂടി ആഗതമായി.വിദേശ സംസ്കാരത്തിന്റെ കടന്നുകയറ്റം നമ്മുടെ ജീവിത രീതിയെയും സമൂഹത്തെതന്നെ വളരെയധികം സ്വാധീനിച്ചപ്പോള്‍ നമ്മുടെ ഇടയിലേക്ക് കടന്ന് വന്ന ഒരു ദിനം.പ്രണയിക്കുന്നവര്‍ക്കായി ഒരു ദിവസം വാലന്‍റ്റൈന്‍സ് ഡേ.
കവികളും കഥാകാരന്മാരും ഒരു പാട് വര്‍ണ്ണിച്ചെങ്കിലും ഇനിയും വ്യക്തമായി നിര്വേചിക്കാനാകാത്ത ഒരു വികാരം. പ്രണയം ഒരു സ്വകാര്യ അനുഭവമാണ്. ഒരു വസ്തുവിനോടോ, വ്യക്തിയോടോ , വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാള്‍ക്ക് തോന്നുന്ന വര്‍ദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിര്‍വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അര്‍ത്ഥങ്ങള്‍ കല്‍പ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാന്‍ എന്ന സത്തയെ പൂര്‍ണ്ണസമായി കൊടുക്കുന്ന, അര്‍പ്പിയക്കുന്ന, ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്. പ്രണയം സ്നേഹമാണ്. ഇങ്ങനെ നീണ്ടു പോകുന്നു പ്രണയത്തിന്റെ നിര്‍വചനം.
തുടര്‍ന്നു വായിക്കുക...
|
കത്തിക്കേണ്ടത് മനുസ്മൃതിയോ? --ആചാര്യ നരേന്ദ്രഭൂഷണ്‍
വര്‍ണവ്യവസ്ഥയുടെ പരിണാമങ്ങളെപ്പറ്റിയാണ് ഇതുവരെ പറഞ്ഞുവന്നതെങ്കിലും ചില കാര്യങ്ങള്‍കൂടി എഴുതാനുണ്ട്.
മനുസ്മൃതിയെയാണ് ഇപ്പോള്‍ ജാതിവ്യവസ്ഥയുടെ പേരില്‍ കുറ്റപ്പെടുത്തുന്നതെങ്കിലും ഇതിനൊരു പശ്ചാത്തലമുണ്ട്. പുരുഷസൂക്തത്തിലെ ബ്രാഹ്മണോസ്യമുഖമാസീത് എന്നാരംഭിക്കുന്ന ആ മന്ത്രത്തിന് ബ്രാഹ്മണര്‍ വിരാട്പുരുഷന്റെ മുഖത്തുനിന്നുണ്ടായി, ക്ഷത്രിയര്‍ കൈകളില്‍നിന്നും, വൈശ്യര്‍ ഊരുക്കളില്‍നിന്നും, ശൂദ്രര്‍ പാദങ്ങളില്‍നിന്നും ഉണ്ടായി എന്ന് വികാര്‍ഥം പറഞ്ഞതാണ് ആ പശ്ചാത്തലം.
തുടര്‍ന്നു വായിക്കുക...
|
ജന്മദിനം:തിരുവിതാംകൂര്‍ ഝാന്‍സി റാണി
1909 ഫെബ്രുവരി 15-ന് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കരിപ്പാപ്പറമ്പില്‍ തൊമ്മന്‍
ചെറിയാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി അക്കാമ്മ ചെറിയാന്‍ ജനിച്ചു.
കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍, ചങ്ങനാശ്ശേരി സെന്റ്.ജോസഫ് ഹൈസ്കൂള്‍
എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. വിദ്യഭ്യാസത്തിനു ശേഷം
കാഞ്ഞിരപ്പിള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍ അവര്‍ ജോലി ചെയ്തു.
പിന്നീട് അവിടത്തെ പ്രധാനാധ്യാപകയായിത്തീര്‍ന്നു. ആറുവര്‍ഷം അവിടെ ജോലി
ചെയ്യുന്നതിനിടയില്‍ തിരുവനന്തപുരം ട്രെയിനിങ്ങ് കോളേജില്‍ നിന്ന് എല്‍.ടി.
ബിരുദവും നേടി.
തുടര്‍ന്നു വായിക്കുക...
|
ഓര്‍മ്മ :അനശ്വര പ്രതിഭ പി.ഭാസ്കരന്‍ മാസ്റ്റര്‍. --ഹരിമതിലകം
മലയാള ചലച്ചിത്ര ശാഖക്കു തന്റേതായ സംഭാവനനല്കിയ ബഹുമുഖ പ്രതിഭയായിരുന്നു പി.ഭാസ്കരന്‍ മാസ്റ്റര്‍. 1924 മേയ് 21 നു കൊടുങ്ങല്ലൂരിലാണ് മാസ്റ്റര്‍ ജനിച്ചത്.
ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍, ചലച്ചിത്ര നടന്‍, ആകാശവാണി പ്രൊഡ്യൂസര്‍, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ കുപ്പായങ്ങളെല്ലാം അണിഞ്ഞിരുന്നു.
ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയര്‍മാന്‍, കെ.എഫ്.ഡി.സിയുടെ ചെയര്മാന്‍, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപര്‍, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തുടര്‍ന്നു വായിക്കുക...
|
കഥ: റിപ്പബ്ലിക്ക് ഡേ രചന: കുട്ടി എടക്കഴിയൂര്‍
‘‘ഇത്തവണ റിപ്പബ്ളിക്ദിനം മ്മക്കങ്ങ്ടൂ ഉഷാറാക്കണം അതോടു കൂടി
സ്കൂളീന്റെ ഒരു വര്‍ഷികം കൂടി അങ്ങടു സംകടിപ്പിച്ചാലോന്നു ആലോചിക്ക്യാ ഞാന്‍.’’
ഉത്സവങ്ങളെല്ലാം കഴിഞ്ഞു ആഘോഷിക്കാന്‍ ഒന്നു മില്ലാതെ ചൊറിയും കൂത്തി ഇരിക്കുമ്പോഴാണു ഞങ്ങളില്‍ ആര്‍ക്കൊ അങ്ങിനെ ഒരുബുദ്ധി ഉദിച്ചത്
തുടര്‍ന്നു വായിക്കുക...
|
കഥ:നിക്കറിയാല്ലോ എന്താനടക്കാന്
എല്ലാവരും തിരക്കിട്ട ജോലിയിലായിരുന്നു.നാളെ വൈകുന്നേരത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി മടങ്ങി പോകാനുള്ള ധൃതിയിലായിരുന്നു സൂപ്പര്‍വൈസര്‍.അപ്പോഴാണ് ശ്രദ്ധിക്കുന്നത് കൂട്ടത്തില്‍ ഒരാള്‍ മിസ്സിംഗ്!എല്ലാവരും പരസ്പരം ചോദിച്ചു 'എവിടെ മുജീബ് റഹ്മാന്‍'
തുടര്‍ന്നു വായിക്കുക...
|
കവിത: ഗര്‍ജ്ജനമംഗലം രചന: കുഴൂര്‍ വിത്സണ്‍
മെലിഞ്ഞ ദേഹവും
സാഗരത്തേക്കാള്‍ ഗര്‍ജ്ജിക്കുന്ന
ശബ്ദവുമായി ഒരു നാള്‍
ഞാനുണ്ടായിരുന്നു
തെളിവായി നിരോധിച്ച
കോളാമ്പികള്‍ മാത്രം മതി
തുടര്‍ന്നു വായിക്കുക...
|
കവിത:കളിയും കാര്യവും രചന:മുഹമ്മദ് സഗീര്‍
ആകസ്മികമായി
ബാധിച്ച
എച്ച്1 എന്‍1 പോലെ
ഒരു ജ്വരമായിരുന്നു
എനിക്ക് ടെന്നീസ്.
തുടര്‍ന്നു വായിക്കുക...
|
കവിത : മാനിഷാദ. രചന:എ.ആര്‍.നജീം
ചുടുരക്തമൊഴുകും നിരത്തുകളില്‍
ചടുലമായ് വീശും വടിവാളുകള്‍
ഇടയില്‍ പിടയുന്നതെത്ര ദേഹം ?
ഒടുവില്‍ പൊലിയുന്നതെത്ര ജീവന്‍ ?
തുടര്‍ന്നു വായിക്കുക...
|
കവിത : നിറമില്ലാത്തവള്‍
നീലയാണ് അവളുടെ
കണ്ണിന്റെ നിറം,
പരിശുദ്ധിയുടേയും.
ദിനങ്ങളില്‍ എന്നും അവള്‍
വാന്‍ഗോഗിനെ വിളിക്കും,
മൈക്കലാഞ്ചലോയെ വിളിക്കും,
തുടര്‍ന്നു വായിക്കുക...
|
കവിത: രക്തസാക്ഷിയുടെ മകള്‍
നായാടപ്പെട്ടകാലം
കലാലയങ്ങളിലെ
ചോരതിളപ്പിച്ച വിപ്ലവ
ചിന്തയിലെ രോഗപൂക്കള്‍
പൊക്കിള്‍ക്കൊടിയറ്റ്
ആദിവാസി കുന്നിലെ
വളക്കൂറില്‍ അഭയംതേടി .
തുടര്‍ന്നു വായിക്കുക...
|
വനിതാ ലോകം: ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കുക
വളരെ വൈകി പോയി എന്ന കാരണത്താല്‍ രക്ഷപെടുത്താന്‍ പറ്റാത്ത പല രോഗങ്ങളെ കുറിച്ച് ഈ
അടുത്ത കാലത്തായി ഒരുപാടു കേട്ടു. പണം ഇല്ലാത്തതിന്റെ കാരണത്താല്‍ അല്ല
ചിക്ത്സിക്കതിരുന്നത് പകരം ആ രോഗം പിടി പെട്ട സ്ഥലം എങ്ങിനെ ഡോക്ടറെ കാണിക്കും
എങ്ങിനെ വിശദീകരിക്കും എന്നുള്ള മടി കാരണം ഇന്ന് മരണത്തോട് മല്ലിടുന്ന ഒരു
സ്ത്രീയുടെ കാര്യം ആണിത്. മൂത്രാശയ കാന്‍സര്‍. രോഗം കൂടുതലായി പഴുപ്പും ചോരയും
വന്നു തുടങ്ങി
തുടര്‍ന്നു വായിക്കുക...
|
ബാലപംക്തി (കുട്ടികള്‍ക്ക് വായിച്ച് കൊടുക്കാന്‍)
പണ്ടൊരു ഗ്രാമത്തില്‍ വയസ്സായ ഒരു അമ്മൂമ്മയും കൂനനായ ഒരു മകനും താമസിച്ചിരുന്നു. മകന്റെ പേര് കൂനന്‍ എന്നു തന്നെയായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ അവന്റെ മുതുകില്‍ ഒരു മുഴ ഉണ്ടായിരുന്നു ആ മുഴ കാരണം ആണ് അവന്‍ കൂനന്‍ ആയിപ്പോയത്. അമ്മൂമ്മയും കൂനനും കൂടി എന്നും കാട്ടില്‍ പോയി വിറകു ശേഖരിച്ചു ചന്തയില്‍ കൊണ്ട് വിറ്റാണ് അന്നന്നത്തെ ആഹാരം കഴിച്ചിരുന്നത്. ഒരു കെട്ടു വിറകിനു ഒരു നാണയം എന്നതായിരുന്നു കണക്ക്. രാവിലെ വിറകു ശേഖരിക്കാന്‍ ഇറങ്ങുന്ന നേരം എന്നും അവരുടെ കൂടെ ഒരു കഴുതയും ഒപ്പം ഉണ്ടാകാറുണ്ട്.
തുടര്‍ന്നു വായിക്കുക...
|
കത്തിക്കേണ്ടത് മനുസ്മൃതിയോ? --ആചാര്യ നരേന്ദ്രഭൂഷണ്‍
ഏകലവ്യന്‍ ശസ്ത്രവിദ്യയില്‍ അതിനിപുണനായിരുന്നതിനാല്‍ അയാളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ചെയ്യേണ്ടതെന്നും ശംബൂകനെന്ന ശൂദ്രന്‍ ധ്യാനത്തിലൂടെ ജ്ഞാനം നേടാന്‍ അനുഷ്ഠിച്ച തപസ്സ് ബ്രാഹ്മണര്‍ക്ക് ഇഷ്ടപ്പെടായ്കയാല്‍ രാജാവിനെ ഏഷണികൂട്ടി അയാളെ കൊല്ലിച്ചത് അന്യായമായെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അവര്‍ ഒരു കാര്യം വിസ്മരിക്കുന്നു. ഒരു സാമൂഹികവ്യവസ്ഥയില്‍ നിയമലംഘനം ശിക്ഷാര്‍ഹമായ കുറ്റമാണ്. കുറ്റക്കാരന്‍ ഉത്തമനോ നിപുണനോ പ്രതിഭാശാലിയോ എന്നു നോക്കാന്‍ നിയമത്തിനും നീതിക്കും കണ്ണുകൊടുത്തിട്ടില്ല. (യുദ്ധനീതിയാണിത്. ശത്രുവിന്റെ പിഴവുകളും അപകടത്തില്‍ ദയകാട്ടലിനോ വധിക്കാതിരിക്കുന്നതിനോ നിദാനമല്ല. ധര്‍മയുദ്ധത്തില്‍ ഇങ്ങനൊരു യുദ്ധനീതിയുമില്ല. അഭിമന്യുവധവും കര്‍ണവധവും സ്മരണീയം)
തുടര്‍ന്നു വായിക്കുക...
|
സിനിമാ റിവ്യൂ : ആഗതന്‍ രചന : ജയകൃഷ്ണന്‍.റ്റി.യു.
ഒരു ഇടവേളയ്ക്കു ശേഷം ദിലീപിനെ നായകനാക്കി കമല്‍ ഒരുക്കുന്ന ചിത്രമാണ് ആഗതന്‍ - The one who came. വിയ മീഡിയ എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ മാത്യു ജോസഫാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കമലും കലവൂര്‍ രവികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീപിന്റെ നായികയായി തെന്നിന്ത്യന്‍ നായിക ചാര്‍മ്മി എത്തുന്നു. ബിജു മേനോന്‍, ലാല്‍, സെറീനാ വഹാബ്, ഇന്നസെന്റ്, ഷബ്‌ന, ശില്പാ ബാല, അംബികാ മോഹന്‍ എന്നിങ്ങനെ ഒരു വന്‍ താരനിരയെ കൂടാതെ തമിഴ് സൂപ്പര്‍ താരം സത്യരാജും ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
തുടര്‍ന്നു വായിക്കുക...
|
കവിത : പ്രിയ സുഹൃത്തിനായി(പുത്തഞ്ചേരിക്ക്)..... രചന : കാവനാട് രവി
ദൂരെയല്ലറിഞ്ഞാലും ഭാവഗായകാ നിന്‍റെ
തുടര്‍ന്നു വായിക്കുക...
|
കവിത : പ്രണയവിവാഹം രചന : ഹാരിസ് എടവന
അന്നുകണ്ട നീലിമയൊന്നുമീ
തുടര്‍ന്നു വായിക്കുക...
|
editorial march
നമ്മുടെ സര്‍ക്കാര്‍ മദ്യപാനം പഠിപ്പിക്കുന്നു.മദ്യപാനം നടത്താത്തവരെ ‘വരൂ, പഠിക്കാം, മദ്യപാനം‘.അതിനായി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു മദ്യകോള!.
തുടര്‍ന്നു വായിക്കുക...
|
മാര്‍ച്ച് ചരിത്രത്തില്‍ ; ഹരി മതിലകം
അഭിവൃദ്ധി എന്ന് അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് മാസത്തിലെ മൂന്നാമതു വരുന്ന ഈ മാസത്തിനു കാലഗണനാരീതി പ്രകാരം 31 ദിവസമുണ്ട് .ഈ മാസത്തിന്റെ ചരിത്രത്തിലൂടെ പാഥേയം സഞ്ചരിക്കുന്നു .
തുടര്‍ന്നു വായിക്കുക...
|
ലേഖനം : ഇനി കടന്നു വരാത്ത പദനിസ്വനം.... രചന : ജയകൃഷ്ണന്‍.റ്റി.യു.
വയലാറും ശ്രീകുമാരന്‍ തമ്പിയും ഓ.എന്‍.വിയും അടക്കി വാണിരുന്ന മലയാള ഗാനരചനാ ശാഖയിലേക്ക് ഒരു സുപ്രഭാതത്തില്‍ മനസ്സില്‍ നിറയെ കവിതയും ജീവിതാനുഭവങ്ങളുമായി ഒരു ചെറുപ്പക്കാരന്‍ കടന്നു വന്നു. ഗിരീഷ് പുത്തഞ്ചേരി... ലാളിത്യമാര്‍ന്ന വരികളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സിലേക്കാണ് പിച്ചവച്ചത്... എന്നാല്‍ ഈ കഴിഞ്ഞ ഫെബ്രുവരി 11ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളെ കോര്‍ത്തിണക്കി ഒരു ലേഖനമെഴുതണമെന്ന് പാഥേയം ആവശ്യപ്പെട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഒരു വിഷമവൃത്തത്തിലാകുകയായിരുന്നു.
തുടര്‍ന്നു വായിക്കുക...
|
ഓര്‍മ്മ : മലയാണ്മക്കുമിതെയുള്ള സാഹിത്യജീനിയസ്സ്
നോവലിസ്റ്റ്,ചെറുകഥാകൃത്ത്,കാര്‍ട്ടൂണിസ്റ്റ്,രാഷട്രീയ ചിന്തകന്‍,പത്ര പത്രപ്രവര്‍ത്തകന്‍ എന്നീനിലകളില്‍ പ്രശസ്ഥനായ ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്‍ 1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയില്‍,വേലുക്കുട്ടിയുടെയും, കമലാക്ഷിയമ്മയുടെയും മകനായി ജനിച്ചു.
തുടര്‍ന്നു വായിക്കുക...
|
ജന്മദിനം : വയലാര്‍ പാവപ്പെട്ടവരുടെ പാട്ടുകാരന്‍
കാവ്യ സിദ്ധിയും ജനപ്രീതിയും കൊണ്ട് അനുഗ്രഹീതനായ മലയാള കവിയായ വയലാര്‍ രാമവര്‍മ്മ എന്ന വയലാര്‍ ആലപ്പുഴ ജില്ലയിലെ വയലാര്‍ ഗ്രാമത്തില്‍ 1928 മാര്‍ച്ചു മാസം 15നു ജനിച്ചു.
തുടര്‍ന്നു വായിക്കുക...
|
കവിത : യാത്രാമൊഴി(ഗിരീഷ് പുത്തഞ്ചേരിക്ക്) രചന ; മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
വീണ്ടുമൊരു സൂര്യകിരണമസ്തമിച്ചുപോയ്;
തുടര്‍ന്നു വായിക്കുക...
|
കവിത : പുതിയ പോപ്പിന്റെ നീതി. (സക്കറിയയ്ക്ക്) രചന : അഡ്വ: അനില്‍ ഐക്കര
ഒരു തിരിവും
തുടര്‍ന്നു വായിക്കുക...
|
വനിതാ ലോകം : അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് രചന : അമ്പിളി മനോജ്
‘യത്ര നാര്യസ്തു പൂജ്യന്തേ,
തുടര്‍ന്നു വായിക്കുക...
|
സച്ചീന്‍ എന്ന (അ)സാധാരണക്കാരന്‍ - 200* രചന: ഹരി വില്ലൂര്‍.
ആദ്യ ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ഒന്നാം ടെസ്റ്റിലെ ഹീറോ സ്റ്റനിനെ നേരിട്ട സച്ചിന് ഒരു റണ്‍സ് പോലും നേടാനാകാതെ പോയപ്പോള്‍ ഒരുപക്ഷേ കളി കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിന് ഇന്‍ഡ്യന്‍ ആരാധകര്‍ പറഞ്ഞിട്ടുണ്ടാകാം;സച്ചിന്‍, നീയൊരു അധികപ്പറ്റാണിപ്പോഴത്തെ ഇന്‍ഡ്യന്‍ ടീമിന്. പക്ഷേ രണ്ടാമത്തെ ഓവറില്‍ പാര്‍ണെല്‍ എറിഞ്ഞ മൂന്നാമത്തെ പന്ത് മിഡ് ഓഫിലൂടെ ബൗണ്ടറിക്കപ്പുറത്തേക്ക് തട്ടിയിട്ട് തന്‍റെ സ്വത:സിദ്ധമായ ശൈലിയില്‍ പന്തിനെ നോക്കി സച്ചിനൊന്ന് പുഞ്ചിരിച്ചുവോ?
തുടര്‍ന്നു വായിക്കുക...
|